1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്‌/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം

നിർധനരായ വിമുക്ത ഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 8,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടിൽ നിന്നും 6,000/- മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടിൽ നിന്നും അർഹിതയ്ക്ക് വിധേയമായി ധനസഹായം നൽകി വരുന്നു.വരുമാന പരിധി 2 ലക്ഷം

2. വിവാഹ ഗ്രാന്റ്
വിമുക്ത ഭടന്റെ രണ്ട് പെണ്മക്കൾക്ക് വിവാഹത്തിന് 25,000/- രൂപ വീതം ഗ്രാന്റായി നല്കുന്നു. വാർഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെയായിരിക്കണം.

3. അടിയന്തിര സാമ്പത്തിക സഹായം
വിമുക്തഭടന്മാർക്കോ, അവരുടെ ആശ്രിതർക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തിക സഹായം നൽകുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു.

ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടമാരും ജില്ലാ സൈനികക്ഷേമ ഓഫീസർമാരും നൽകി വരുന്നു.

4. മരണാനന്തര ചടങ്ങുകൾക്കുള്ള എക്സ് ഗ്രേഷ്യാ ഗ്രാന്റ്

വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകൾക്കായി തൊട്ടടുത്ത ആശ്രിതർക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്‍) 10,000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.

5. അന്ധരായ വിമുക്ത ഭടന്മാർക്ക് പ്രതിമാസ ധനസഹായം
100 ശതമാനം അന്ധരായ വിമുക്ത ഭടന്മാർക്കും/വിമുക്തഭടന്മാരുടെ അന്ധയായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികൾ എന്ന എന്നിവര്ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്കി വരുന്നു.

6. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് ധനസഹായം
വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികൾക്ക്  (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാർഷിക വരുമാന പരിധി  500,000/- രൂപയില്‍ താഴെ ആയിരിക്കണം) നൽകി വരുന്നു.

7.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾക്ക് പ്രതിമാസ ധനസഹായം

വിമുക്തഭടന്മാരുടെ 40 ശതമാനത്തില്‍ കുറയാതെ ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് പ്രതിമാസം 3,000/- രൂപ ധനസഹായനൽകി വരുന്നു. (വാർഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം)

8. പോക്കറ്റ്‌ മണി
ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകൾക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നൽകുന്നു. ഇവർക്ക്  കൊതുകുവലയും സൗജന്യമായി നൽകുന്നു. ഓണാഘോഷത്തിന് ഇവർക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നൽകുന്നു.

9. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്
ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാർക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നൽകുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വർഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 1,500/- രൂപ നിരക്കില്‍ ഗ്രാന്റ് നൽകുന്നു.

10. പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികൾക്ക്  ധനസഹായം
പൂനയിലെ പാരപ്ലെഡ്ജിക് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസികളായ വിമുക്തഭടന്മാർക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നൽകി വരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദർശത്തിനായി സ്ലീപ്പര്‍ ക്ലാസ്സ്‌ ചാർജ്ജ് വർഷത്തിലൊരിക്കൽ നൽകി  വരുന്നു

11. തയ്യല്‍ മെഷിന്‍ വിതരണം
തയ്യല്‍ ട്രേഡിൽ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍/ വിധവകള്‍ എന്നിവർക്ക് ഉപജീവനാർത്ഥം സൗജന്യമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് വരുന്നു. വാർഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം.

12. 10th,, +2 – ന് എല്ലാ വിഷയങ്ങൾക്കും A+/A1 നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് ടോപ്‌ സ്കോറര്‍ അവാർഡ് )
പത്താം ക്ലാസ്സ്‌, +2 ക്ലാസ്സുകളിലെ പരീക്ഷക്ക്‌ എല്ലാ വിഷയത്തിലും A+/A1 കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കു കുട്ടികള്ക്ക് (സ്റ്റേറ്റ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസ്) യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാർഡ് നൽകുന്നു.

13. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്
വാർഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ള വിമുക്തഭടന്മാര്‍ / വിധവകള്‍ എന്നിവർക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നൽകുന്നു.

14. എം എ.സി.(ക്യാൻസർ)ഗ്രാന്റ്

ക്യാൻസർ രോഗികളായ വിമുക്തഭടന്മാർക്ക്, വിധവകൾക്ക്/ വിമുക്തഭടന്മാരുടെ ഭാര്യമാർക്ക് / ആശ്രിതരായ മക്കൾക്ക് പ്രതിമാസം 1,500/- രൂപ വീതം ഒരു വർഷത്തേക്ക് ഗ്രാന്റായി നൽകുന്നു. പെൻഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാർക്ക്/ആശ്രിതർക്ക് 2 വർഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നൽകുന്നു.

15. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍ക്കും /വിധവകള്‍ക്കും/ഭാര്യമാർക്കും  എംബ്രോയിഡറി മെഷിന്‍
തൊഴിൽ രഹിതരായ വിമുക്തഭടന്മാർക്കും ഭാര്യമാർക്കും വിധവകൾക്കും എംബ്രോയിഡറി മെഷിന്‍ നൽകി വരുന്നു. വാർഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അർഹരല്ല.

16. വിമുക്തഭടന്മാരുടെ മക്കൾക്ക്  വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം
വിമുക്തഭടന്മാരുടെ മക്കൾക്ക് വിവിധ മത്സര പരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സർവ്വീസ് പരീക്ഷകൾക്കുള്ള പരിശീലന ക്ലാസ്സുകൾക്ക് 35,000/- രൂപ സാമ്പത്തിക സഹായം നല്കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാർഷിക കുടുംബ വരുമാനം 400,000/- രൂപയ്ക്ക് താഴെയുള്ളവർക്കാണ് ഈ സാമ്പത്തിക സഹായത്തിന് അർഹത.

17. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്ത ഭടന്മാര്ക്ക് പരിശീലനം
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാർക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നൽകുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാർത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌.

18. മത്സര പരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റർവ്യൂ ബോർഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം
മത്സരപരീക്ഷയ്ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റർവ്യൂ/ബോർഡിനെ  അഭിമുഖീകരിക്കുന്നതിനും വിമുക്ത ഭടന്മാർക്ക്/ആശ്രിതർക്ക്  സാമ്പത്തിക സഹായം നല്കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാർത്ഥ ഫീസ്‌ ഏതാണോ കുറഞ്ഞത്‌

19. വിമുക്ത ഭടന്മാർക്ക് കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്ത ഭടന്മാർക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നൽകുന്നു.

20. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്
കിഡ്നി രോഗികളായ വിമുക്തഭടന്മാര്ക്ക്/വിധവകൾക്ക് (പെൻഷൻ രഹിതർക്കും ECHS അംഗത്വം ഇല്ലാത്തവർക്കുമായി  പരിമിതപ്പെടുത്തിയിരിക്കുന്നു)
ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്കി വരുന്നു. ആകെ 30,000/- രൂപ വരെ

21. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്ക്കരണ പരിപാടി
കേന്ദ്ര/സംസ്ഥാന സർക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാർക്കും വിധവകൾക്കും  വേണ്ടത്ര ബോധവൽക്കരണം നൽകുന്നതിലേക്കായി വർഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.

22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്
എയിഡ്സ് രോഗികളായ വിമുക്തഭടന്മാര്‍ /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവർക്ക് പ്രതിമാസം 1,500/- രൂപ വീതം