| സ്റ്റേറ്റ് / ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ട് |
|
സാമ്പത്തിക സഹായം 1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി Rs.14,000/- മുതല്‍Rs.18,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടില്‍10,000/- മുതല്‍12,000/- രൂപവരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി ധനസഹായം നല്‍കി വരുന്നു.വരുമാന പരിധി 2 ലക്ഷം |
| 2. വിവാഹ ഗ്രാന്റ്
വിമുക്ത ഭടന്റെ രണ്ട് പെണ്മക്കള്‍ക്ക് വിവാഹത്തിന് 30,000/- രൂപ വീതം ഗ്രാന്റായി നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 600,000/- രൂപയില്‍ താഴെയായിരിക്കണം. |
| 3. അടിയന്തിര സാമ്പത്തിക സഹായം
വിമുക്തഭടന്മാര്‍ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തികസഹായം നല്‍കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു. ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്‍കിവരുന്നു. |
| 4. മരണാനന്തര ചടങ്ങുകള്‍ക്കുള്ള എക്സ് ഗ്രേഷ്യാ ഗ്രാന്റ്
വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്‍) 10,000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു. |
| 5. അന്ധരായ വിമുക്തഭടന്മാര്‍/ആശ്രിതര്‍ക്ക് പ്രതിമാസ ധനസഹായം
100 ശതമാനം അന്ധരായ വിമുക്തഭടന്മാര്‍ക്കും/ വിമുക്തഭടന്മാരുടെ അന്ധ-യായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികള്‍ എന്നിവര്‍ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്‍കി വരുന്നു. |
| 6. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം
വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാര്‍ഷികവരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം) നല്‍കി വരുന്നു. |
| 7. പോക്കറ്റ് മണി
ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകള്‍ക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നല്‍കുന്നു. ഇവര്‍ക്ക് കൊതുകുവലയും സൗജന്യമായി നല്‍കുന്നു. ഓണാഘോഷത്തിന് ഇവര്‍ക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു. |
| 8. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്
ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നല്‍കുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വര്‍ഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 2,000/- രൂപ നിരക്കില്‍ ഗ്രാന്റ് നല്‍കുന്നു. |
| 9.പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികള്‍ക്ക് ധനസഹായം
പൂനയിലെ പാരപ്ലെഡ്ജിക് റീഹാബിലിറ്റെഷന്‍ സെന്ററിലെഅന്തേവാസികളായ വിമുക്തഭടന്മാര്‍ക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നല്‍കിവരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദര്‍ശനത്തിനായി സ്ലീപ്പര്‍ ക്ലാസ്സ് ചാര്‍ജ്ജ് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്നു |
| 10. തയ്യല്‍ മെഷിന്‍ വിതരണം
തയ്യല്‍ ട്രേഡില്‍സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍/ വിധവകള്‍ എന്നിവര്‍ക്ക് ഉപജീവനാര്‍ത്ഥം സൗജന്യമായി തയ്യല്‍ മെഷിന്‍ വിതരണം ചെയ്ത് വരുന്നു. വാര്‍ഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം. |
| 11. 10th,, +2 – ന് എല്ലാ വിഷയങ്ങള്‍ക്കും A+//A1 നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ടോപ് സ്കോറര്‍ അവാര്‍ഡ്)
പത്താം ക്ലാസ്സ്, +2 ക്ലാസ്സുകളിലെ പരീക്ഷക്ക് കേരള സിലബസില്‍ എല്ലാ വിഷയത്തിലും A+, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസില്‍Aggregate 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. |
| 12. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്
വാര്‍ഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ളവിമുക്തഭടന്മാര്‍ / വിധവകള്‍ എന്നിവര്‍ക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നു. |
| 13. എം എ.സി.(ക്യാന്‍സര്‍)ഗ്രാന്റ്
ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്‍ക്ക് , വിധവകള്‍ക്ക്/ വിമുക്തഭടന്മാരുടെ ഭാര്യമാര്‍ക്ക്/ ആശ്രിതരായ മക്കള്‍ക്ക് പ്രതിമാസം 2,000/- രൂപ വീതം ഒരു വര്‍ഷത്തേക്ക് ഗ്രാന്റായി നല്‍കുന്നു. പെന്‍ഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാര്‍ക്ക് /ആശ്രിതര്‍ക്ക് 3വര്‍ഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നല്‍കുന്നു. |
| 14. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്‍ക്കും/വിധവകള്‍ക്കും/ ഭാര്യമാര്‍ക്കും എംബ്രോയിഡറി മെഷിന്‍:-
തൊഴില്‍രഹിതരായ വിമുക്തഭടന്മാര്‍ക്കും ഭാര്യമാര്‍ക്കും വിധവകള്‍ക്കും എംബ്രോയിഡറി മെഷിന്‍ നല്‍കി വരുന്നു. വാര്‍ഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അര്‍ഹരല്ല. |
| 15. വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള, പരിശീലന ക്ലാസ്സുകള്‍ക്ക് 35,000/- രൂപ സാമ്പത്തിക സഹായം നല്‍കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാര്‍ഷിക കുടുംബ വരുമാനം 500,000/- രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന് അര്‍ഹത. |
| 16. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്തഭടന്മാര്‍ക്ക് പരിശീലനം
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്മാര്‍ക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നല്‍കുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത്. |
| 17. മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം
മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും വിമുക്തഭടന്മാര്‍ക്ക്/ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത് |
| 18. വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്തഭടന്മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നു. |
| 19. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്
കിഡ്നി രോഗികളായ വിമുക്തഭടന്മാര്‍ക്ക്/ വിധവകള്‍ക്ക് (പെന്‍ഷന്‍രഹിതര്‍ക്കും ECHS അംഗത്വം ഇല്ലാത്തവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു) ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്‍കി വരുന്നു. ആകെ 30,000/- രൂപ വരെ |
| 20. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി
കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വേണ്ടത്ര ബോധവല്‍കരണം നല്‍കുന്നതിലേക്കായി വര്‍ഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു. |
| 21.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്:-
എയിഡ്സ് രോഗികളായ വിമുക്തഭടന്മാര്‍ /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം |
| 22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ഗ്രാന്റ്(Organ Transplantation) :-
ഹൃദയം,വൃക്ക,കരള്‍,ഇടുപ്പ്,കാല്‍മുട്ട് മുതലായവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് ശേഷംവിമുക്തഭടന്മാര്‍ /വിധവകള്‍ /ആശ്രിതര്‍ക്ക് പ്രതിമാസം3,000/- രൂപ വീതം ഒരു വര്‍ഷത്തേക്ക് ഗ്രാന്റ് നല്‍കുന്നു. |
| 23. മെഡിക്കല്‍ റിലീഫ്ഗ്രാന്റ് (പെന്‍ഷന്‍ഇല്ലാത്തവര്‍ക്ക്):-
മാരകമായ/ഭേദമാക്കാനാവാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 60 വയസ്സിന് മുകളിലുള്ള വിമുക്തഭടന്മാര്‍ /വിധവകള്‍ക്ക്(പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് മാത്രം) ഒറ്റത്തവണയായി നല്‍കുന്നു. വാര്‍ഷിക വരുമാനം 75,000/-ല്‍ താഴെയായിരിക്കണം. |
| 24.രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ അവിവാഹിതരായ പെണ്മക്കള്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായം:-
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്മാരുടെ അവിവാഹിതരായ പെണ്മക്കള്‍ക്ക് പ്രതിമാസം2,000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു. |
| 25. വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വിധവകള്‍ എന്നിവരുടെ ടീമിന് തയ്യല്‍,എംബ്രോയ്ഡറി മെഷീന്‍ വിതരണം:-
വിമുക്തഭടന്മാര്‍/ഭാര്യമാര്‍/വിധവകള്‍ ഒരു ടീമിന് (കുറഞ്ഞത് 5 അംഗങ്ങള്‍) 3 തയ്യല്‍ മെഷീനുകളും, 2എംബ്രോയിഡറി മെഷീനുകളും ഒറ്റതവണ വിതരണം ചെയ്യുന്നു. |