സ്കീമുകളും സർവീസുകളും – Department of Sainik Welfare https://sainikwelfare.kerala.gov.in Government of Keralam Tue, 09 May 2023 12:55:24 +0000 en-US hourly 1 https://wordpress.org/?v=6.8.1 https://sainikwelfare.kerala.gov.in/wp-content/uploads/2022/11/small_black-150x150.jpg സ്കീമുകളും സർവീസുകളും – Department of Sainik Welfare https://sainikwelfare.kerala.gov.in 32 32 വിദ്യാഭ്യാസ സഹായ പദ്ധതികള്‍ https://sainikwelfare.kerala.gov.in/%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82/ Mon, 20 Mar 2023 16:31:48 +0000 https://web.cdit.org/sainik/?p=1541

വിദ്യാഭ്യാസ സഹായ പദ്ധതികള്‍

1. ക്യാഷ്‌ അവാര്‍ഡ്‌

എസ്‌.എസ്‌.എല്‍.സി./ സി.ബി.എസ്‌.ഇ./ ഐ.സി.എസ്‌.ഇ.യ്‌ക്ക്‌ എല്ലാ വിഷയങ്ങള്‍ക്കും A+/A1 ഗ്രേഡ്‌ കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക്‌ 3000 രൂപ വീതം ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നു.

2. പരിശീലന ക്ലാസ്സുകള്‍ക്ക്‌ സാമ്പത്തിക സഹായം

SET, NET, JRF, CWA, CA, Civil Service Exam തുടങ്ങിയ പരീക്ഷകളുടെ പരിശീലന ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കുന്ന 1,50,000/- രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക്‌ 10000/- രൂപ (One time grant) നല്‍കുന്നതാണ്‌. (01.04.2013 മുതല്‍ പ്രാബല്യത്തില്‍ വന്നു.)

3. സ്‌കോളര്‍ഷിപ്പ്‌ (Merit Scholarship)

സാങ്കേതികവും തൊഴിലധിഷ്‌ടിതവുമായ കോഴ്‌സുകൾ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌, വാര്‍ഷിക വരുമാന പരിധി 2,50,000/- രൂപയില്‍ താഴെയായിരിക്കണം. (01.04.2013 മുതല്‍ പ്രാബല്യത്തിലുണ്ട്‌)

4. സൈനിക സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ ലംപ്‌സം ഗ്രാന്റ്‌

സൈനിക സ്‌കൂളില്‍ പത്താം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക്‌ മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10000 രൂപ ലംപ്‌സം ഗ്രാന്റായി നല്‍കുന്നു.

5. മത്സര പരീക്ഷകള്‍ക്ക്‌ പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനത്തിനായി വിമുക്തഭടന്മാര്‍ക്ക്‌/ ആശ്രിതര്‍ക്ക്‌ 01.04.2013 മുതല്‍ 10,000/- രൂപ ഒറ്റത്തവ ഗ്രാന്റായി നല്‍കുന്നു.

6. പ്രവേശന പരീക്ഷാ പരിശീലനത്തിന്‌ സാമ്പത്തിക സഹായം

ആറു മാസത്തില്‍ കുറയാത്ത എഞ്ചിനീയറിംഗ്‌/ എം.ബി.ബി.എസ്‌ പ്രവേശന പരീക്ഷാ പരിശീലനം നേടിയിട്ടുള്ള വിമുക്ത‘ടന്മാരുടെ 250 കുട്ടികള്‍ക്ക്‌ ഒറ്റത്തവണ 5000 രൂപ (അയ്യായിരം രൂപ) വീതം സാമ്പത്തിക സഹായം നല്‍കുന്നുണ്ട്‌. വാര്‍ഷിക വരുമാനം 200000/- (രണ്ടു ലക്ഷം) രൂപയിൽ കവിയരുത്.

7. പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യഥാക്രമം 1250, 1500 രൂപ വീതം പ്രതിമാസം നല്‍കുന്നതാണ്‌. 10+2 ക്ലാസില്‍ 60%വും തുടര്‍ന്ന്‌ ഓരോ വര്‍ഷവും 50%ത്തില്‍ കുറയാതെ മാര്‍ക്ക്‌ ലഭിക്കുന്നവരില്‍ നിന്നും അര്‍ഹരെ തെരഞ്ഞെടുക്കുന്നതാണ്‌. അപേക്ഷകള്‍ എം ഒ ഡി യുടെ ഔദ്യോഗിക വെബ്‌ സൈറ്റായ www.mod.nic.in ല്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. 2011-12 അദ്ധ്യയന വര്‍ഷം സെലക്ഷന്‍ ലഭിച്ചവര്‍ പേയ്‌മെന്റ്‌ ഫോറം (Renewal Form) നേരിട്ട്‌ സെക്രട്ടറി, കേന്ദ്രീയ സൈനിക്‌ ബോര്‍ഡിന്‌ അയച്ചു കൊടുക്കേണ്ടതാണ്‌.

]]>
ഭവന നിര്‍മ്മാണത്തിനായുള്ള ധന സഹായം https://sainikwelfare.kerala.gov.in/%e0%b4%aa%e0%b4%be%e0%b5%bc%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%a7%e0%b4%a8-%e0%b4%b8/ Mon, 20 Mar 2023 16:30:32 +0000 https://web.cdit.org/sainik/?p=1537 ഭവന നിര്‍മ്മാണത്തിനായുള്ള ധന സഹായം

ഭവന നിര്‍മ്മാണം

1. വീട്‌ നന്നാക്കുവാന്‍ ഗ്രാന്റ്‌

കുടുംബ വാര്‍ഷിക വരുമാനം 50000/- രൂപയില്‍ കുറവുള്ള വിമുക്തഭടന്മാര്‍/വിധവകള്‍ എന്നിവര്‍ക്ക്‌ വീട്‌ നന്നാക്കുവാന്‍ 10000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്‍കുന്നു.

2. വീട്‌ നിര്‍മ്മിക്കുന്നതിന് സഹായം

യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെയും സൈനിക സേവനത്തിനിടയില്‍ മരിക്കുന്നവരുടെയും ആശ്രിതര്‍ക്കും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം സേവനം തുടരാന്‍ കഴിയാതെ പിരിച്ചയയ്‌ക്കപ്പെടുന്നവര്‍ക്കും സ്വന്തമായി വീടില്ലെങ്കില്‍ അവര്‍ക്ക്‌ വീട്‌ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,00,000 (ഒരു ലക്ഷം) രൂപ സാമ്പത്തിക സഹായം നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 1,50,000/- (ഒരു ലക്ഷത്തി അന്‍പതിനായിരം) രൂപയില്‍ താഴെയായിരിക്കണം. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും, യുദ്ധത്തില്‍ പരിക്കേറ്റ വിമുക്തഭടന്‍മാര്‍ക്കും വരുമാന പരിധി ബാധകമല്ല. മുകളില്‍ പറഞ്ഞിരിക്കുന്ന വിഭാഗത്തിലുള്ള അപേക്ഷകരുടെ അഭാവത്തില്‍, 60 വയസ്സിനു താഴെയുള്ള, സ്വന്തമായോ, ഭാര്യയുടെ പേരിലോ, അപേക്ഷാ തീയതി വരെ കഴിഞ്ഞ 5 വര്‍ഷമായി വീടില്ലാത്ത വിമുക്തഭടന്മാരെയും അതാതു വര്‍ഷത്തെ ഫണ്ടിന്റെ ലഭ്യത അനുസരിച്ച്‌ ഭവന നിര്‍മ്മാണ ധനസഹായത്തിനായി പരിഗണിക്കുന്നതാണ്‌.

]]>
ചികിത്സാ സഹായം https://sainikwelfare.kerala.gov.in/%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82/ Mon, 20 Mar 2023 16:29:36 +0000 https://web.cdit.org/sainik/?p=1534

ചികിത്സാ സഹായം

1. പോക്കറ്റ്‌ മണി

ക്ഷയരോഗ/ കുഷ്‌ഠരോഗ ആശുപത്രികളില്‍ കഴിയുന്ന വിമുക്തഭടന്മാരായ അന്തേവാസികള്‍ക്ക്‌/ വിമുക്തഭടന്മാരുടെ വിധവകള്‍ക്ക്‌ പ്രതിമാസം 2000 രൂപ ധനസഹായം നല്‍കുന്നു.

2. മെഡിക്കല്‍ ആഫ്‌റ്റര്‍ കെയര്‍ ഗ്രാന്‍റ്

ക്ഷയം, കുഷ്‌ഠം എന്നീ രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്‍ക്ക്‌, ഇന്ത്യന്‍ റെഡ്‌ക്രോസ്‌ സൊസൈറ്റി നല്‍കുന്ന വൈദ്യശുശ്രൂഷ ഗ്രാന്‍റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്‌.എം.ബി.എഫില്‍ നിന്നും മൂന്നു വര്‍ഷത്തെ തുടര്‍ ശൂശ്രൂഷക്കായി പ്രതിമാസം 1000/- രൂപ നിരക്കില്‍ ഗ്രാന്‍റ് നല്‍കുന്നു. വാര്‍ഷിക വരുമാനം 1,50,000/- രൂപയില്‍ താഴെ ആയിരിക്കണം.

കൂടാതെ ഓണം ആഘോഷിക്കുന്നതിലേക്കായി ക്ഷയരോഗ/കുഷ്‌ഠരോഗ സാനിട്ടോറിയങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്‍ക്ക്‌ 2000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്‍കുന്നു.

3. ക്യാന്‍സര്‍ രോഗ ശുശ്രൂഷയ്‌ക്ക്‌ ഗ്രാന്‍റ്

ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്‍/ വിധവകള്‍/ ഭാര്യമാര്‍/ ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക്‌ പ്രതിമാസം 1000/- രൂപ വീതം ഒരു വര്‍ഷത്തേയ്‌ക്ക്‌ ചികിത്സാ ചെലവിനായി സാമ്പത്തിക സഹായം നല്‍കുന്നു. പെന്‍ഷനോ മറ്റു സമാന ആനുകൂല്യങ്ങളോ ലഭിക്കാത്തവര്‍ക്ക്‌ പരമാവധി 2 വര്‍ഷം വരെ സാമ്പത്തിക സഹായം നല്‍കുന്നു.

4. പാരാപ്ലജിക്‌ റിഹാബിലിറ്റേഷന്‍ സെന്‍ററിലെ അന്തേവാസികള്‍ക്ക്‌ സാമ്പത്തിക സഹായം

പൂനയിലെ പാരാപ്ലജിക്‌ റിഹാബിലിറ്റേഷന്‍ സെന്‍ററിലെ അന്തേവാസികളായ വിമുക്തഭടന്മാര്‍ക്ക്‌ പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്നു. കൂടാതെ തൊട്ടടുത്ത ബന്ധുവിന്‌ വിമുക്തഭടനെ സന്ദര്‍ശിക്കുന്നതിനായി വര്‍ഷത്തില്‍ ഒരിക്കല്‍ സെക്കന്‍റ് ക്ലാസ്‌ റെയില്‍വേ ടിക്കറ്റ്‌ നല്‍കുന്നതാണ്‌.

5. മെഡിക്കല്‍ റിലീഫ്‌ ഗ്രാന്‍റ്

60 വയസ്സിന്‌ മുകളിലുള്ളവരും, രോഗികളും പെന്‍ഷന്‌ അര്‍ഹതയില്ലാത്തവരും ECHS-ല്‍ മെമ്പര്‍ അല്ലാത്തവരും വരുമാനം 75000/- രൂപയില്‍ താഴെയുള്ളവരും ആയ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ഫണ്ടിന്‍റെ ലഭ്യതയനുസരിച്ച്‌ 10,000 രൂപ ഒറ്റത്തവണ ഗ്രാന്‍റ് നല്‍കുന്നു.

6. ഡയാലിസിസിന്‌ സാമ്പത്തിക സഹായം

ഡയാലിസിസിന്‌ വിധേയരാകുന്ന വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കും ഡയാലിസിസിനായി 1000 രൂപ വീതം നിബന്ധനകള്‍ക്കു വിധേയമായി പരമാവധി 20000 രൂപ വരെ അനുവദിക്കുന്നു.

7. അവയവമാറ്റ ശസ്‌ത്രക്രിയക്ക്‌ ശേഷം (Kidney Lever Hip Knee) ധനസഹായം

01.04.2013 മുതല്‍ അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കുശേഷം വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും നിബന്ധനകളില്ലാതെ 1000/- പ്രതിമാസം ഒരു വര്‍ഷത്തേയ്‌ക്ക്‌ ധനസഹായം നല്‍കുന്നു.

]]>
ഡി എം ബി എഫ് https://sainikwelfare.kerala.gov.in/%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d/ Mon, 20 Mar 2023 16:27:49 +0000 https://web.cdit.org/sainik/?p=1531 ജില്ലാ സൈനിക ക്ഷേമനിധി (DMBF) – പദ്ധതികൾ

 

1 അടിയന്തിര സാമ്പത്തിക സഹായം (IFA)

യോഗ്യതാ മാനദണ്ഡങ്ങൾ : നിർധനരായ വിമുക്തഭടന്മാർക്കും വിധവകൾക്കും

അർഹമായ തുക : ജില്ലാ സൈനികക്ഷേമ ഓഫീസർ – 5000/- കളക്ടർ – 10000/-

സമർപ്പിക്കേണ്ട രേഖകൾ

SMBF/DMBF സാമ്പത്തിക സഹായങ്ങൾക്കുള്ള എല്ലാ സ്കീമുകൾക്കും താഴെപ്പറയുന്ന 1 മുതൽ 5 വരെയുള്ള രേഖകൾ പൊതുവായും കൂടാതെ അതത് സ്കീമുകൾക്ക് നേരെ പ്രതിപാദിക്കുന്ന പ്രത്യേക രേഖകളും ഹാജരാക്കേണ്ടതാണ്.

  1. വെള്ളപേപ്പറിലുള്ള അപേക്ഷ
  2. സൈനികക്ഷേമ വകുപ്പിന്റെ നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷ (DD-40)
  3. എക്സ് സർവ്വീസ്മെൻ/വിധവ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്
  4. ഡിസ്ചാർജ്ജ് ബുക്കിന്റെ പകർപ്പ്. (ഡിസ്ചാർജ്ജ് ബുക്കിന്റെ പേരില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന ബന്ധുത്വ സർട്ടിഫിക്കറ്റ്)
  5. അപേക്ഷകന്റെ/അപേക്ഷയുടെ ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.

 

2. സാമ്പത്തിക സഹായം (ജില്ലാ സൈനിക ബോർഡ് തലത്തിൽ സാമ്പത്തിക സഹായം)

യോഗ്യതാ മാനദണ്ഡങ്ങൾ : നിർധനരായ വിമുക്തഭടന്മാർക്കും വിധവകൾക്കും വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ

അർഹമായ തുക : 6000/- മുതൽ 7000/- വരെ

സമർപ്പിക്കേണ്ട രേഖകൾ : വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്

 

3. മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പ്രതിമാസ സാമ്പത്തിക സഹായം

യോഗ്യതാ മാനദണ്ഡങ്ങൾ

  • മെഡിക്കൽ ബോർഡിന്റെ ഡിസബലിറ്റി സർട്ടിഫിക്കറ്റ് (IQ below 40%)
  • മാതാപിതാക്കൾ തൊഴിൽരഹിതരായിരിക്കണം.
  • വാർഷിക വരുമാനം 5 ലക്ഷം വരെ
  • കുട്ടികൾ തൊഴിൽരഹിതരും അവിവാഹിതരുമായിരിക്കണം
  • മറ്റ് സർക്കാർ/ഇതരസ്ഥാപനങ്ങളിൽ നിന്നും ഈ ആനുകൂല്യങ്ങൾ കൈപ്പറ്റാത്തവർക്ക്

അർഹമായ തുക : പ്രതിമാസം 3000/- രൂപ

സമർപ്പിക്കേണ്ട രേഖകൾ

  • മെഡിക്കൽ ബോർഡിന്റെ ഡിസബിലിറ്റി സർട്ടിഫിക്കറ്റ് (IQ below 40%)
  • വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
  • പ്രസ്തുത ആനുകൂല്യം മറ്റ് സർക്കാർ ഇതരസ്ഥാപനങ്ങളിൽനിന്നും കൈപ്പറ്റുന്നില്ല എന്നതിന് ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രം
  • മാതാപിതാക്കൾ തൊഴിൽരഹിതമാണ് എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.
  • കുട്ടികൾ തൊഴിൽരഹിതരും അവിവാഹിതരുമാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.

 

]]>
അമാല്‍ഗമേറ്റഡ് ഫണ്ടില്‍ നിന്നുള്ള സഹായങ്ങള്‍ https://sainikwelfare.kerala.gov.in/%e0%b4%8e-%e0%b4%8e%e0%b4%ab%e0%b5%8d/ Mon, 20 Mar 2023 16:25:35 +0000 https://web.cdit.org/sainik/?p=1526 1.               സ്കോളര്ഷി്പ്പ്‌
സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ മക്കള്ക്ക്ു‌ 3,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്കോളര്ഷിeപ്പ്‌ നിബന്ധനകള്ക്ക്ര വിധേയമായി നല്കി് വരുന്നു. വാര്ഷിിക വരുമാന പരിധി ഇല്ല.

2.               ഓര്ഫ.ന്‍ ഗ്രാന്റ്
വിമുക്തഭടന്മാരുടെ അനാഥരായ കുട്ടികള്ക്ക്റ (ആണ്കുനട്ടികള്ക്ക് 25 വയസ്സ് വരെയും പെണ്കുതട്ടിയ്ക്ക് 30വയസ്സ് വരെയും) നിബന്ധനകള്ക്ക്ട വിധേയമായി പ്രതിമാസം 3,000/- രൂപ സാമ്പത്തിക സഹായം നല്കുമന്നു. വാര്ഷി ക വരുമാന പരിധി രൂപ 500,000/-ത്തില്‍ കവിയരുത്.

3.               സൈനിക സ്കൂളില്‍ പഠിക്കുന്ന കുട്ടികള്ക് പ ലംസം ഗ്രാന്റ്
സൈനിക സ്കൂളില്‍ Std X ല്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്ക്ക്ി മറ്റു നിബന്ധനകള്‍ ഒന്നും കൂടാതെ 10,000/- രൂപ ലംസം ഗ്രാന്റായി അനുവദിക്കുന്നു.

4.               എന്ട്രസന്സ്ു കോച്ചിംഗിന് സാമ്പത്തിക സഹായം
എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് പ്രവേശന പരീക്ഷ എഴുതാന്‍ വിമുക്തഭടന്മാരുടെ കുട്ടിക്ക് 9,000/- രൂപ ക്രമത്തില്‍ നിബന്ധനകള്ക്ക്യ വിധേയമായി സാമ്പത്തിക സഹായം നല്കു്ന്നു. (ആകെ 300 അപേക്ഷകര്ക്ക് ‌ മാത്രം)

5.               രോഗികളായ വിമുക്തഭടന്മാര്ക്ക് ചികിത്സാ സഹായം
നിരാലംബരും രോഗികളുമായ രണ്ടാം ലോകമഹായുദ്ധത്തിലെ വിമുക്തഭടന്മാര്ക്ക്ഗ ചികിത്സാ സഹായത്തിനായി 3,000/ രൂപ ഒറ്റത്തവണ ഗ്രാന്റായി നല്കിം വരുന്നു. വാര്ഷിതക വരുമാന പരിധി 200,000/- രൂപയില്‍ കവിയരുത്.

6.              വൃദ്ധസദനങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്ക്ക് / വിധവകള്ക്ക്്‌ ധനസഹായം
സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്തഭടന്മാര്ക്ക് /വിധവകള്ക്ക്മ‌ 2,000/- രൂപ പ്രതിമാസ ധനസഹായമായി നല്കിനവരുന്നു.

7.               ജില്ലാ തലങ്ങളില്‍ ബോധവല്ക്കകരണ പരിപാടി
കേന്ദ്ര/സംസ്ഥാന സര്ക്കാളരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പ്രവര്ത്തിനങ്ങളെക്കുറിച്ചും, സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്ക്കും വിധവകള്ക്കും വേണ്ടത്ര ബോധവല്ക്കതരണം നല്കു്ന്നതിലേക്കായി വര്ഷംംതോറും ജില്ലാ തലങ്ങളില്‍ സെമിനാറുകള്‍/ബോധവല്കനരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.

8.               പുനരധിവാസ പരിശീലനം
വിമുക്തഭടന്മാര്ക്കും ആശ്രിതര്ക്കും് പുനരധിവാസ പരിശീലനം നല്കു്ന്ന സ്ഥാപനങ്ങള്ക്ക് ആളൊന്നിന് പരമാവധി 30,000/- രൂപ വരെ നിബന്ധനകള്ക്ക്ി വിധേയമായി നല്കിഥവരുന്നു. കൂടാതെ വിവിധ മേഖലകളില്‍ തൊഴില്‍ ലഭിക്കുന്നതിന് തൊഴിലധിഷ്ടിത പരിശീലനവും നല്കി്വരുന്നു.

9.               സ്വയം തൊഴില്‍ വായ്പയ്ക്ക് സബ്സിഡി
സ്വയം തൊഴിലിനുള്ള വായ്പക്ക് ഒറ്റത്തവണ ടോപ്‌ അപ്പ്‌ 100,,000/- രൂപ വരെ നിബന്ധനകള്ക്ക്ള വിധേയമായി നല്കു്ന്നു.

10.             സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ സ്വയം തൊഴില്‍ സഹായസംഘങ്ങളുടെ രൂപീകരണം.
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും സ്വയം തൊഴില്‍ സഹായസംഘങ്ങള്ക്ക് 25,000/- രൂപ വരെ നല്കിര വരുന്നു.

]]>
സ്റ്റേറ്റ് മിലിറ്ററി ബെനവലെന്റ് ഫണ്ട് പദ്ധതികൾ https://sainikwelfare.kerala.gov.in/%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%ac%e0%b5%86%e0%b4%a8/ Mon, 20 Mar 2023 15:55:17 +0000 https://web.cdit.org/sainik/?p=1524
[siteorigin_widget class=”LSOW_Accordion_Widget”][/siteorigin_widget]

സ്റ്റേറ്റ് മിലിറ്ററി ബെനവലെന്റ് ഫണ്ട് പദ്ധതികള്‍

എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള സാമ്പത്തിക സഹായം

വിമുക്തഭടന്മാരുടേയും അവരുടെ ആശ്രിതരുടേയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ SMBFല്‍ നിന്നും 3500 രൂപ മുതല്‍ 4000/- രൂപ വരെയും DMBF ല്‍ നിന്നും 2000 രൂപ മുതല്‍ 2500 രൂപ വരെയും അര്‍ഹതയനുസരിച്ച് സാമ്പത്തിക സഹായം നല്‍കുന്നു. വാര്‍ഷിക കുടുംബ വരുമാനം 50000 രൂപയില്‍ താഴെയായിരിക്കണം.

അര്‍ഹത

കുടുംബ വാര്‍ഷിക വരുമാനം 50000/- രൂപയില്‍ കവിയരുത്

ഹാജരാക്കേണ്ട രേഖകള്‍:

1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

അടിയന്തിര സാമ്പത്തിക സഹായം (Immediate Financial Assistance)

വിമുക്തഭടന്‍മാര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര സാമ്പത്തിക സഹായം നല്‍കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള സഹായം മുഖ്യമന്ത്രിയും, സൈനിക ക്ഷേമ വകുപ്പു മേധാവിയും യഥാക്രമം 10000/- രൂപ, 5000/- രൂപ എന്നീ ക്രമത്തില്‍ അനുവദിക്കുന്നു. ജില്ലാതലത്തില്‍ 2000/- രൂപ, 1000/- രൂപ എന്നീ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കും, ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാര്‍ക്കും നല്‍കാന്‍ അധികാരമുണ്ട്.

ഹാജരാക്കേണ്ട രേഖകള്‍:

1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. സാമ്പത്തിക പരാധീനത തെളിയിക്കുന്ന സാക്ഷ്യപത്രം

മരണാനന്തര ചടങ്ങുകള്‍ക്കുള്ള ധനസഹായം

വിമുക്തഭടന്‍ മരണമടഞ്ഞാല്‍ അനന്തര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/ അവിവാഹിതയായ മകള്‍/മൈനറായ പുത്രന്‍) 2000/- രൂപ ധനസഹായം അനുവദിക്കുന്നുണ്ട്.

അര്‍ഹത; വിമുക്തഭടന്റെ വിധവ/വിവാഹം കഴിയാത്ത മകള്‍/വിവാഹം കഴിയാത്തതും പ്രായപൂര്‍ത്തിയാകാത്തതുമായ മകന്‍

ഹാജരാക്കേണ്ട രേഖകള്‍:

1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. മരണ സര്‍ട്ടിഫിക്കറ്റ്

6. അപേക്ഷയുടെ പേര് ഡിസ്ചാര്‍ജ്ജ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത പക്ഷം വില്ലേജ് ആഫീസറില്‍ നിന്ന് ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം

വിവാഹ ധനസഹായം

വിമുക്തഭടന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 10000/- രൂപ വീതം വിവാഹ ഗ്രാന്റായി നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി 1,50,000/- രൂപയില്‍ താഴെയായിരിക്കണം.

അര്‍ഹത:

1. കുടുംബവാര്‍ഷിക വരുമാനം 1,50,000/- രൂപയോ അതില്‍ താഴെയോ ആയിരിക്കണം.

2. വിമുക്തഭടന്‍/വിധവ/യുദ്ധവിധവ

ഹാജരാക്കേണ്ട രേഖകള്‍:

1. എസ്.എം.ബി.എഫ്./ഡി.എം.ബി.എഫ്-ല്‍ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

6. വിവാഹ ക്ഷണകത്ത്/വിവാഹ സര്‍ട്ടിഫിക്കറ്റ്

7. വിവാഹ ധനസഹായം ലഭിച്ചിട്ടില്ലെന്ന് കാണിക്കുന്ന പഞ്ചായത്തില്‍ നിന്നുള്ള സാക്ഷ്യപത്രം

8. വധുവിന്റെ പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിന്റെ (എസ്.എസ്.എല്‍.സി) പകര്‍പ്പ്

9. വിമുക്തഭടന്റെ മകളാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

10.വിവാഹധനസഹായം ആദ്യമായി/രണ്ടാമതായാണ് വാങ്ങുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കുക.

അന്ധരായ വിമുക്തഭടന്‍മാര്‍ക്ക് പ്രതിമാസ ബത്ത

പൂര്‍ണ്ണമായും അന്ധരായ വിമുക്തഭടന്‍മാര്‍ / വിധവകള്‍ / ഭാര്യമാര്‍/ ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് ചികിത്സക്കായി 1000/- രൂപ വീതം പ്രതിമാസ ബത്ത നല്‍കുന്നു. Non Pensioners ന് 2000/- രൂപ വീതം പ്രതിമാസ ബത്ത നല്‍കുന്നു.

അര്‍ഹത:

രണ്ടു കണ്ണുകളും 100% അന്ധരായ വിമുക്തഭടന്‍/വിധവ/ഭാര്യ/ആശ്രിതരായ മക്കള്‍

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. അന്ധത തെളിയിക്കുന്ന സാക്ഷ്യപത്രം

മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസ ബത്ത

വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 700/- രൂപ ജില്ലാ ബനവലന്റ് ഫണ്ടില്‍ നിന്നും നിബന്ധനകള്‍ക്കു വിധേയമായി നല്‍കുന്നു.

അര്‍ഹത:

1. വിമുക്തഭടന്റെ അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍

2. കുടുംബവാര്‍ഷിക വരുമാനം 1,50,000/- രൂപയോ അതില്‍ താഴെയോ ആയിരിക്കണം.

3. രക്ഷിതാക്കള്‍ തൊഴില്‍രഹിതനായിരിക്കണം

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

6. വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം

7. സമാന സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല എന്നുള്ള സത്യവാങ്മൂലം

8. തൊഴില്‍ രഹിത/അവിവാഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

9. രക്ഷകര്‍ത്താക്കള്‍ തൊഴില്‍ രഹിതരാണെന്നുള്ള വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

ഓണാഘോഷ സാമ്പത്തിക സഹായം

എല്ലാ വിമുക്തഭടന്മാരായ അന്തേവാസികള്‍ക്കും ഓണം ആഘോഷിക്കാന്‍ 2000/- രൂപ സ്പെഷ്യല്‍ ഗ്രാന്റായി റ്റി.ബി. ലെപ്രസി കേന്ദ്രങ്ങള്‍ വഴി നല്‍കുന്നു.

അര്‍ഹത:

റ്റി.ബി. ലെപ്രസി കേന്ദ്രങ്ങളിലെ വിമുക്തഭടന്‍/വിധവ. മറ്റ് നിബന്ധനകള്‍ ഇല്ല.

ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം

വിമുക്തഭടന്മാരുടെ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 700/- രൂപ ധനസഹായം നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാനപരിധി 1,50,000/- രൂപയില്‍ താഴെ ആയിരിക്കണം.

അര്‍ഹത:

1. വിമുക്തഭടന്റെ അവിവാഹിതരും തൊഴില്‍രഹിതരുമായ മക്കള്‍

2. കുടുംബവരുമാനം 1,50,000/- രൂപയില്‍ താഴെ

3. തൊഴില്‍രഹിതരായ വിമുക്തഭടന്‍/വിധവ

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

6. അംഗവൈകല്യം 40% മുകളില്‍ ആണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്

7. വിമുക്തഭടന്‍/വിധവയുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം

8. സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നില്ല എന്ന സര്‍ട്ടിഫിക്കറ്റ്

9. ഗുണഭോക്താവ് തൊഴില്‍ രഹിത/അവിവാഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

10. രക്ഷിതാക്കള്‍ തൊഴില്‍രഹിതര്‍ എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

അനാഥരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം

വിമുക്തഭടന്മാരുടെ അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 1000/- രൂപ സാമ്പത്തിക സഹായം നല്‍കുന്നു.

അര്‍ഹത:

1. 25 വയസ്സില്‍ കവിയാത്ത ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍. വിവാഹിതരായവര്‍ അര്‍ഹരല്ല. 25 വയസ്സുവരെയുള്ള വിധവ/വിവാഹബന്ധം വേര്‍പെടുത്തിയ പെണ്‍മക്കള്‍ തുടങ്ങിയവര്‍

2. വാര്‍ഷികവരുമാന പരിധി 1,50,000/- രൂപയില്‍ താഴെയായിരിക്കണം.

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

3. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

4.വിമുക്തഭടനുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപത്രം

5. സില സൈനികക്ഷേമ ഓഫീസറില്‍ നിന്നുള്ള അനാഥത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

6. വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

7. തൊഴില്‍രഹിതനും അവിവാഹിതനുമാണെന്ന് തെളിയിക്കുന്ന വില്ലേജ് ആഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്

വൃദ്ധസദനങ്ങളില്‍ കഴിയുന്ന വിമുക്തഭടന്മാര്‍/വിധവകള്‍ക്കുള്ള ധനസഹായം

സംസ്ഥാനത്തെ അംഗീകൃത വൃദ്ധസദനങ്ങളില്‍ താമസിക്കുന്നവരും മറ്റു വരുമാനമില്ലാത്തവരുമായ വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും 1000/- രൂപ പ്രതിമാസ ധനസഹായം നല്‍കുന്നു. 65 വയസ്സു തികഞ്ഞവര്‍ക്കാണ് ഈ സ്‌കീമിന് അര്‍ഹതയുള്ളത്. വ്യക്തമായ രേഖകള്‍ സൈനികക്ഷേമ ഓഫീസില്‍ പരിശോധിച്ച ശേഷം ഈ ധനസഹായം നല്‍കിവരുന്നു.

അര്‍ഹത:

1. 65 വയസ്സിന് മുകളിലുള്ള സര്‍ക്കാര്‍ അംഗീകാരമുള്ള വൃദ്ധസദനത്തില്‍ താമസിക്കുന്ന വിമുക്തഭടന്‍മാര്‍/വിധവകള്‍. മറ്റു പെന്‍ഷന്‍ കിട്ടാത്തവര്‍

2. സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും കൈപ്പറ്റാത്തവര്‍

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. വൃദ്ധസദനത്തിന്റെ മേധാവിയുടെ സാക്ഷ്യപത്രം

3. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം/സമാന ആനുകൂല്യം മറ്റ് സ്രോതസ്സുകളില്‍ നിന്നും ലഭിക്കുന്നില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ്

5. സില സൈനികക്ഷേമ ഓഫീസറില്‍ നിന്നുള്ള ശുപാര്‍ശ

ധീരതാപുരസ്‌കാരം നേടിയവര്‍ക്കുള്ള സാമ്പത്തിക സഹായം

ധീരതയ്ക്ക് ബഹുമതി പുരസ്‌ക്കാരങ്ങള്‍ ലഭിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. നിലവിലുള്ള 11 ധീരതാപുരസ്‌കാരങ്ങള്‍ക്കും അനുവദിച്ച ധനസഹായവും വാര്‍ഷിക വേതനവും (Annuity) താഴെ പറയുന്ന നിരക്കില്‍ നല്‍കുന്നു. GO (MS) No 341/2012/GAD dated 30-11-2012.

ക്രമ നമ്പര്‍ അവാര്‍ഡിന്റെ പേര് 11-12 -ന് ശേഷമുള്ള തുക 11-12 -ന് മുന്‍പുള്ള തുക
1. പരമവീരചക്രം 25,00,000 2,50,000
2. അശോക ചക്രം 25,00,000 1,25,000
3.
സര്‍വോത്തം യുദ്ധസേവാ മെഡല്‍ 20,00,000
1,25,000
4. മഹാവീരചക്രം 20,00,000 75,000
5.
കീര്‍ത്തിചക്രം 18,00,000
62,500
6. ഉത്തം യുദ്ധസേവാമെഡല്‍ 16,00,000 62,500
7.
വീരചക്രം 12,00,000
50,000
8. ശൗര്യചക്രം 8,00,000 50,000
9.
യുദ്ധ സേവാ മെഡല്‍ 2,00,000
37,500
10. സേനാ/ നാവികസേനാ/ വായുസേനാ മെഡല്‍ 2,00,000 30,000
11.
വിശിഷ്ട സേവന പത്രം 1,00,000
25,000

എക്സ്ഗ്രേഷ്യ ഗ്രാന്റ്

മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി രൂപീകരണത്തിന് മുന്‍പ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പരമാവധി 1,00,000 രൂപ (ഒരു ലക്ഷം) രൂപ വരെ ഗ്രാന്റായി നല്‍കുന്നു. യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കും ശാരീരിക വൈകല്യത്തിന്റെ (nature of disability) സ്വഭാവമനുസരിച്ച് ഈ ഗ്രാന്റിന് അര്‍ഹതയുണ്ട്.

അര്‍ഹത:

1. യുദ്ധത്തിലോ സമാന സാഹചര്യത്തിലോ കൊല്ലപ്പെടുകയോ കാണാതാകുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തവര്‍

2. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍/കേരളത്തില്‍ ജോലി നോക്കുമ്പോള്‍ അപകടം സംഭവിച്ചവര്‍

ഹാജരാക്കേണ്ട രേഖകള്‍:

1. വ്യക്തിഗത അപേക്ഷ, അപേക്ഷയില്‍ വിശദവിവരം രേഖപ്പെടുത്തിയിരിക്കുന്നു.

2. ആട്ട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്

3. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. തഹസീല്‍ദാരില്‍ നിന്നുമുള്ള അസ്സല്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്

മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമനിധി

യുദ്ധത്തിലോ, യുദ്ധസമാന സാഹചര്യങ്ങളിലോ (സൈനിക സേവനത്തിനിടയ്ക്ക്) കൊല്ലപ്പെടുന്ന, കാണാതാകുന്ന, അംഗവൈകല്യം സംഭവിക്കുന്ന പ്രതിരോധ സേനാംഗങ്ങള്‍ക്കും/ആശ്രിതര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനുവേണ്ടിയാണ് ക്ഷേമനിധി രൂപീകരിച്ചിട്ടുള്ളത്. സൈനിക നടപടിക്കിടയ്ക്ക് മരിച്ചാല്‍ 10,00,000/- (പത്തു ലക്ഷം) രൂപയും ഗുരുതരമായി പരിക്കേറ്റര്‍ക്ക് 500000/- (അഞ്ചു ലക്ഷം) രൂപ വരെയും ധനസഹായം ലഭിക്കും. മുറിവേറ്റവരുടെ കാര്യത്തില്‍ ധനസഹായ തുക കമ്മിറ്റി തീരുമാനിക്കും. ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടത് ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ്. നക്സലൈറ്റ്/ തീവ്രവാദി ആക്രമണത്തില്‍ മരിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്ന പ്രതിരോധ/ പാരാമിലിട്ടറി വിഭാഗത്തില്‍പ്പെട്ട സേനാംഗങ്ങളുടെ ആശ്രിതര്‍ക്കും അര്‍ഹതക്കു വിധേയമായി അഞ്ചു ലക്ഷം രൂപ വരെ 17-01-2012 മുതല്‍ നല്‍കി വരുന്നു.

അര്‍ഹത:

1. യുദ്ധത്തിലോ സമാന സാഹചര്യത്തിലോ കൊല്ലപ്പെടുകയോ കാണാതാകുകയോ അംഗഭംഗം സംഭവിക്കുകയോ ചെയ്തവര്‍

2. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

3. ആട്ട്രിബ്യൂട്ടബിലിറ്റി സര്‍ട്ടിഫിക്കറ്റ്

4. അപകടത്തില്‍ പെട്ടയാളുമായുള്ള ബന്ധം തെളിയിക്കുന്ന തഹസീല്‍ദാരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്

5. തഹസീല്‍ദാരില്‍ നിന്നുമുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്

6. മരിച്ച സൈനികന്റെ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തി പകര്‍പ്പ്

7. മരിച്ച സൈനികന്റെ അനന്തരാവകാശിയുടെ സത്യവാങ്മൂലം

8. മരിച്ച സൈനികന്റെ ആശ്രിതരുടെ സത്യവാങ്മൂലം

9. അപേക്ഷകന്റെ സത്യവാങ്മൂലം

ടെറിട്ടോറിയല്‍ ആര്‍മി മെഡല്‍ ജേതാക്കള്‍ക്ക് അവാര്‍ഡ് തുക

ടെറിട്ടോറിയല്‍ ആര്‍മി മെഡല്‍ ജേതാക്കള്‍ക്ക് 5000 രൂപ കാഷ് അവാര്‍ഡ് നല്‍കുന്നു.

രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് സാമ്പത്തിക സഹായം

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത (9/1939 നും 4/1946 നും ഇടയില്‍ സര്‍വ്വീസിലുണ്ടായിരുന്ന) യോദ്ധാക്കള്‍ക്ക് പ്രതിമാസം 1500 രൂപയും 7-9-2011 മുതല്‍ അവരുടെ വിധവകള്‍ക്ക് പ്രതിമാസം 750 രൂപയും ധനസഹായം നല്‍കുന്നു. പുനര്‍ നിയമനം ലഭിച്ചവരും വാര്‍ഷിക കുടുംബ വരുമാനം 50000 രൂപയില്‍ കൂടുതലുള്ളവരും ഇതിനര്‍ഹരല്ല.

ഹാജരാക്കേണ്ട രേഖകള്‍:

1. അപേക്ഷ

2. ഡി.ഡി. 40 ഫാറം

3. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

4. ഡിസ്ചാര്‍ജ്ജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

5. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

6. വില്ലേജ് ആഫീസറില്‍ നിന്നുള്ള വരുമാന സാക്ഷ്യപത്രം

7. അപേക്ഷകന്‍ തൊഴില്‍ രഹിതനും, കേരള ഗവ./കേന്ദ്ര ഗവ./സഹകരണ വകുപ്പുകളില്‍ നിന്നും മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന സത്യവാങ്മൂലം

എ.സി.ഡബ്ല്യൂ ഫണ്ടില്‍ നിന്നും ധനസഹായം

പെന്‍ഷന്‍ ലഭിക്കുന്ന കരസേനയില്‍പ്പെട്ട വിമുക്തഭടന്റെ മരണശേഷം വിധവയ്ക്കു ആര്‍മി സെന്‍ട്രല്‍ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും 3000/- രൂപ ധനസഹായം ലഭിക്കും. ഇതിനായി മരണ സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട റിക്കാര്‍ഡ് ഓഫീസിലേക്ക് സൈനിക ക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianarmy.nic.in സന്ദര്‍ശിക്കുക.

ആര്‍മി സെന്‍ട്രല്‍ വെല്‍ഫയര്‍ കോര്‍പ്പസസ്

താഴെ പറയുന്ന ക്ഷേമ പദ്ധതികള്‍ ആര്‍മി വെല്‍ഫയര്‍ കോര്‍പ്പസസ് ഫണ്ടില്‍ നിന്നും നല്‍കി വരുന്നു.

ക്രമ നമ്പര്‍ സ്‌കീം തുക അര്‍ഹത ആവശ്യമായ രേഖകള്‍
1 വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്  

യുദ്ധ വിധവകളുടെയും / അംഗവൈകല്യം സംഭവിച്ചവരുടെയൂം മക്കള്‍ക്ക്

മാര്‍ക്ക് ഷീറ്റ്, ഫീസ് രസീത്, നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളിലെ/കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്
  1) 1 -ാം ക്ലാസ് തുടങ്ങി 8 -ാം ക്ലാസ് വരെ 5000 രൂപ    
  2) 9 -ാം ക്ലാസ് തുടങ്ങി 12 -ാം ക്ലാസ് വരെ 7000 രൂപ    
  3) ഗ്രാജുവേഷന്‍ 15000 രൂപ    
  4) പോസ്റ്റ് ഗ്രാജുവേഷന്‍ 20000 രൂപ    
  5) പ്രോഫഷണല്‍ കോഴ്സ് 50000 രൂപ    
2 കമ്പ്യൂട്ടര്‍ ഗ്രാന്റ് 20000 രൂപ സര്‍വ്വീസില്‍ മരിച്ച സൈനികരുടെ മക്കള്‍ ഗ്രാജുവേഷന്‍/ പ്രോഫഷണല്‍ കോഴ്സ് പഠിക്കുകയാണെങ്കില്‍ നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്
3 ചലന സാമഗ്രി ഗ്രാന്റ് & വീല്‍ ചെയറില്‍ ഇരിക്കുന്നവരുടെ ബാത്ത് റൂം നവീകരണം 70000 രൂപ സര്‍വ്വീസിലിരിക്കെ അംഗഭംഗം വന്നവര്‍ (കാല്‍ മുറിച്ചു മാറ്റപ്പെട്ടവര്‍ക്കും) ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍
4 ചലന സാമഗ്രി ഗ്രാന്റ് 50000 രൂപ ആദ്യത്തെ ചലന സാമഗ്രി ഗ്രാന്റ് ലഭിച്ച് 7 വര്‍ഷത്തിനു ശേഷം ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍
5 വിവാഹ ഗ്രാന്റ് 100000 രൂപ സര്‍വ്വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകളുടെയും അംഗഭംഗം വന്ന് പുറത്തായ സൈനികരുടെയും പെണ്‍മക്കള്‍ക്ക് വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍
6 വിധവകള്‍ക്ക് പുനര്‍വിവാഹ ഗ്രാന്റ് 50000 രൂപ സര്‍വ്വീലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍
7
വിവാഹ ഗ്രാന്റ്
100000 രൂപ
അനാഥ മാക്കപ്പെട്ട മകന്‍
വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫോറം ഡിഡി40 പ്രകാരമുള്ള രേഖകള്‍
8

 സ്വയം തൊഴില്‍ സഹായം
(കൃഷി സംബന്ധം/ ക്ഷീര വികസനം/ആദായം ലഭിക്കുന്ന ഏതു സംരംഭവും)

100000 രൂപ സര്‍വ്വീലിരിക്കെ മരിച്ച/ അംഗഭംഗം വന്ന് പുറത്തായ സൈനികരുടെയും വിധവകള്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനകം ഫണ്ട് ഉപയോഗപ്പെടുത്തും എന്ന സത്യവാങ്മൂലം
9

ധനസഹായം ഗ്രാജുവേഷന്‍/ പോസ്റ്റ് ഗ്രാജുവേഷന്‍/ പ്രൊഫഷണല്‍ കോഴ്സ് പഠന ച്ചെലവുകള്‍ക്ക്)

 

 

 

 

 

25000 രൂപ
 

 

 

 

 

 

യുദ്ധത്തില്‍ പരിക്കേറ്റവര്‍/ ശാരീരികമായി അംഗഭംഗം വന്നു മരിച്ച സൈനികരുടെ വിധവകള്‍ക്ക്

നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ സര്‍ട്ടിഫിക്കറ്റ്

മേല്‍പറഞ്ഞ രേഖകള്‍ കൂടാതെ താഴെ കൊടുത്തിരിക്കുന്ന രേഖകളുടെ കോപ്പികള്‍ കൂടി സമര്‍പ്പിക്കേണ്ടതാണ് :-

 

1) മരണ/ അംഗവൈകല്യ സര്‍ട്ടിഫിക്കറ്റ്

2) ഡിസ്ചാര്‍ജ് ബൂക്കിന്റെ ശരി പകര്‍പ്പ്

3) ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അവസാനത്തെ ഒരു വര്‍ഷത്തെ)

4) പെന്‍ഷന്‍ പെയ്മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്

5) ഇതുവരെ ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങള്‍

6) അപേക്ഷകന്‍/ അപേക്ഷകയുടെ ഫോട്ടോഗ്രാഫ്

 

അപക്ഷേ അയക്കേണ്ട വിലാസം :-

R&W Section, AG’s Branch
Integrated HQ Ministry of Defence (Army)
206 G, South Block, New Delhi- 110011

എയര്‍ഫോഴ്സ് ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം

എയര്‍ഫോഴ്സ് ബെനവലന്റ് അസോസിയേഷന്‍ അംഗമായ വിമുക്തഭടന്റെ മരണശേഷം വിധവയ്ക്ക് എയര്‍ഫോഴ്സ് ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കും. ഇതിനായി എയര്‍ഫോഴ്സ് ബനവലന്റ് ഫണ്ടിന് സൈനിക ക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indianairforce.nic.in സന്ദര്‍ശിക്കുക.

നേവല്‍ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം

നേവിക്കാരായ വിമുക്തഭടന്റെ മരണശേഷം വിധവയ്ക്ക് നേവല്‍ ബെനവലന്റ് ഫണ്ടില്‍ നിന്നും ധനസഹായം ലഭിക്കും. ഇതിനായി സൈനികക്ഷേമ ആഫീസ് മുഖാന്തിരം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.indiannavy.nic.in സന്ദര്‍ശിക്കുക.

 

]]>
നേട്ടങ്ങൾ https://sainikwelfare.kerala.gov.in/%e0%b4%a8%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/ Mon, 20 Mar 2023 15:53:43 +0000 https://web.cdit.org/sainik/?p=1521 നേട്ടങ്ങൾ

വിമുക്തഭടൻമാരുടെ കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ നൽകി വരുന്ന വിവിധ ക്ഷേമ പുനരധിവാസ പദ്ധതികൾ:

പുതിയ പദ്ധതികൾ

  1. വിമുക്തഭടന്മാർക്കും വിമുക്തഭടന്മാരുടെ വിധവകൾക്കുമുള്ള മെഡിക്കൽ റിലീഫ് ഗ്രാന്റ്
    2013 ഏപ്രിൽ 1 മുതൽ 60 വയസ്സിന് മുകളിലുള്ള, മാരകമോ ഭേദമാക്കാൻ കഴിയാത്തതോ ആയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന, വിമുക്തഭടന്മാർക്കും വിമുക്തഭടന്മാരുടെ വിധവകൾക്കും 10,000/- രൂപ (പതിനായിരം രൂപ മാത്രം) ഒറ്റത്തവണ ഗ്രാന്റ് ആയി നൽകിവരുന്നു.
  2. വിമുക്തഭടന്മാരുടെ ഭാര്യമാർ/ വിധവകൾ എന്നിവർക്കുള്ള സ്വയം തൊഴിലിനുള്ള സാമ്പത്തിക സഹായം
    മൂന്നോ അതിലധികമോ പേരടങ്ങുന്ന വിമുക്തഭടന്മാരുടെ തൊഴിൽരഹിതരായ ഭാര്യമാർ/ വിധവകൾ അടങ്ങുന്ന ഒരു ടീമിന് 25000/- രൂപ (ഇരുപത്തയ്യായിരം രൂപ മാത്രം), അല്ലെങ്കിൽ 10,000/- രൂപ (പതിനായിരം രൂപ മാത്രം) വ്യക്തിഗത  സ്വയം തൊഴിലിനുള്ള സാമ്പത്തിക സഹായമായി 01 ഏപ്രിൽ 2013 മുതൽ നൽകി വരുന്നു.

 

ഗ്രാന്റുകളുടെ വർദ്ധനവ്/ വ്യവസ്ഥകളിലുള്ള മാറ്റങ്ങൾ :

  1. SMBF/ DMBF ഗ്രാന്റിനായി സാമ്പത്തിക സഹായവും വരുമാന പരിധിയും വർദ്ധിപ്പിക്കൽ.
    2013 ഏപ്രിൽ 1 മുതൽ യഥാക്രമം 2000/-, 2500/-, 3000/-, 2500/- രൂപ, 4000/- രൂപയായി ധനസഹായം വർദ്ധിപ്പിച്ചു.
  2. അടിയന്തര സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു.
    ബഹു. മാനപ്പെട്ട മുഖ്യമന്ത്രിയുടെയും സൈനിക് വെൽഫെയർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുടെയും പേരിൽ നൽകിവരുന്ന അടിയന്തര സാമ്പത്തിക സഹായം താഴെപ്പറയുന്ന രീതിയിൽ വർദ്ധിപ്പിച്ചു:-

(എ) ബഹു. മുഖ്യമന്ത്രി- 10,000/-
(ബി) ഡയറക്ടർ, സൈനിക ക്ഷേമ വകുപ്പ്- 5000/-

  1. ടിബി/ ലെപ്രസി സാനറ്റോറിയത്തിലെ അന്തേവാസികൾക്കുള്ള ഫെസ്റ്റിവൽ അലവൻസും പോക്കറ്റ് ചെലവുകളും വർദ്ധിപ്പിച്ചു.
    ഓണം സ്പെഷ്യൽ ഗ്രാന്റും പോക്കറ്റ് മണിയും 2013 ഏപ്രിൽ 1 മുതൽ 2000 രൂപയായി വർദ്ധിപ്പിച്ചു.
  2. പൂനെയിലെ പാരാപ്ലെജിക് റീഹാബിലിറ്റേഷൻ സെന്ററിനുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു.
    2013 ഏപ്രിൽ 1 മുതൽ സാമ്പത്തിക സഹായം പ്രതിമാസം 1000 രൂപയായി വർദ്ധിപ്പിച്ചു.
  3. NET, JRF, SET, CA തുടങ്ങിയ കോച്ചിംഗ് ക്ലാസുകൾക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു.
    ഗ്രാൻഡ് 10,000/- (പതിനായിരം രൂപ മാത്രം) അല്ലെങ്കിൽ യഥാർത്ഥ ഫീസ് ഏതാണോ കുറവ് അതായി 2013 ഏപ്രിൽ 01 മുതൽ വർദ്ധിപ്പിച്ചു.
  4. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനും ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നതിനുമായി വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും നൽകി വരുന്ന കോച്ചിംഗ് ക്ലാസ് ഗ്രാന്റ് വർദ്ധിപ്പിച്ചു.
    2013 ഏപ്രിൽ 1 മുതൽ ഗ്രാന്റ് 10,000/- രൂപയായി (പതിനായിരം രൂപ മാത്രം) അല്ലെങ്കിൽ യഥാർത്ഥ ഫീസ് ഏതാണോ കുറവ് അതായി 2013 ഏപ്രിൽ 01 മുതൽ വർദ്ധിപ്പിച്ചു.
  5. മാനസിക വൈകല്യമുള്ള കുട്ടികൾക്കുള്ള (എംആർസി), ശാരീരിക വൈകല്യമുള്ള കുട്ടികൾക്കുള്ള (പിഡിസി) ഗ്രാന്റുകൾ ലഭിക്കുന്ന വിമുഖത ഭടന്മാരുടെ ആശ്രിതരായ കുട്ടികളുടെ പ്രായപരിധിയിൽ ഇളവ് നിശ്ചയിച്ചു.01 ഏപ്രിൽ 2012 മുതൽ നിലവിലുള്ള കേസുകൾ ഉൾപ്പെടെ, ആശ്രിതരായ കുട്ടികൾക്ക് MRC ഗ്രാന്റും PDC ഗ്രാന്റും ലഭിക്കുന്നതിനുള്ള പ്രായപരിധി പൂർണ്ണമായും ഒഴിവാക്കി നൽകി.
  6. വിമുക്തഭടന്മാർക്കുള്ള ബോധവൽക്കരണ കാമ്പയിൻ. വിമുക്തഭടന്മാർക്കുള്ള താലൂക്ക്, ജില്ലാ, സംസ്ഥാന തല ബോധവൽക്കരണ കാമ്പയിനുകൾക്കുള്ള തുക യഥാക്രമം 40,000/-, 1,40,000/- ആയി 2012 ഏപ്രിൽ 01 മുതൽ വർദ്ധിപ്പിച്ചു.
  7. വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം. യാതൊരു വ്യവസ്ഥകളും കൂടാതെ ഡയാലിസിസിന് വിധേയരാകുന്ന എല്ലാ വിമുക്തഭടന്മാർക്കും/ ആശ്രിതർക്കും സാമ്പത്തിക സഹായം ലഭിക്കുന്നു.
  8. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവിമുക്ത ഭടന്മാർ/ വിധവകൾക്കുള്ള കെയർ ഗ്രാൻറ്. 2013 ഏപ്രിൽ 01 മുതൽ മറ്റ് വ്യവസ്ഥകളൊന്നും ബാധകമാക്കാതെ പ്രതിമാസം 1000 രൂപ നിരക്കിൽ ഒരു വർഷത്തേക്ക് മുൻ സൈനികർക്ക്/വിധവകൾക്ക് പ്രതിമാസ ആഫ്റ്റർ കെയർ ഗ്രാന്റ് അനുവദിച്ചു.
  9. പുനരധിവാസ കോഴ്സിൽ പങ്കെടുക്കുന്ന തൊഴിൽ രഹിതരായ വിമുക്തഭടന്മാർക്കുള്ള സ്വയം തൊഴിൽ സാമ്പത്തിക സഹായം വർദ്ധിപ്പിച്ചു.
    സ്വയം തൊഴിൽ പുനരധിവാസ കോഴ്സിൽ പങ്കെടുക്കുന്ന തൊഴിൽ രഹിതരായ വിമുക്തഭടന്മാർക്കുള്ള സാമ്പത്തിക സഹായം 2013 ഏപ്രിൽ 1 മുതൽ 10,000/- രൂപയായി ഉയർത്തി.
  10. ബ്ലൈൻഡ് ഗ്രാന്റ്- ഗ്രാന്റ് വർദ്ധനവും പ്രായപരിധി ഒഴിവാക്കലും.
    ഗ്രാന്റ് തുക പ്രതിമാസം 2000/- രൂപയായി വർദ്ധിപ്പിച്ചു (പെൻഷൻകാരല്ലാത്തവർക്ക് മാത്രം) കൂടാതെ ആശ്രിതരായ കുട്ടികൾക്ക് ബ്ലൈൻഡ് ഗ്രാന്റ് ലഭിക്കുന്നതിനുള്ള പ്രായപരിധി 01 ഏപ്രിൽ 2012-ലെ നിലവിലുള്ള കേസുകൾ ഉൾപ്പെടെ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.
  11. ശാരീരിക വൈകല്യമുള്ള കുട്ടികൾക്കുള്ള ഗ്രാന്റും (പിഡിസി) ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കുള്ള ഗ്രാന്റും (എംആർസി) വർദ്ധിപ്പിച്ചു.
    2013 ഏപ്രിൽ 1 മുതൽ ഗ്രാന്റ് തുക പ്രതിമാസം 700 രൂപയായി വർദ്ധിപ്പിച്ചു.
  12. വൃക്കരോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ഗ്രാന്റ് വർദ്ധനവ്.
    വിമുക്തഭടന്മാർ/ വിമുക്തഭടന്മാരുടെ വിധവകൾ എന്നിവർക്കുള്ള ഗ്രാന്റ് തുക 10,000/- രൂപയിൽ നിന്ന് 20,000/- രൂപയായി 2013 ഏപ്രിൽ 1 മുതൽ വർദ്ധിച്ചു.
]]>
തൊഴിൽ സഹായം https://sainikwelfare.kerala.gov.in/%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b5%bd-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82/ Mon, 20 Mar 2023 15:50:52 +0000 https://web.cdit.org/sainik/?p=1516 തൊഴിൽ സഹായം
  1. യുദ്ധത്തിലോ യുദ്ധസമാന സാഹചര്യങ്ങളിലോ മരണപ്പെടുന്ന/അംഗവൈകല്യം സംഭവിക്കുന്ന സൈനികരുടെ/അര്‍ദ്ധ സൈനികരുടെ ഒരു ആശ്രിതന് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിബന്ധനകള്‍ക്ക് വിധേയമായി തൊഴില്‍ നല്‍കി വരുന്നു. (സൈനികക്ഷേമ വകുപ്പ് ആണ് നിയമനം നടത്തുന്നത്).
  2. ജില്ലാ സൈനികക്ഷേമ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിമുക്തഭടന്മാരെ തൊഴിലിനുവേണ്ടി നാമനിര്‍ദേശം ചെയ്യുന്നു.
  3. സര്‍ക്കാര്‍ വകുപ്പുകളില്‍ താഴെ പറയുന്ന തസ്തികകള്‍ വിമുക്തഭടന്മാര്‍ക്കായി നീക്കി വെച്ചിട്ടുണ്ട്.
    • സൈനികക്ഷേമ വകുപ്പിലെ എല്ലാ തസ്തികകളും
    • എന്‍. സി. സിയിലെ സിവിലിയന്‍ തസ്തികകള്‍
    • പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ 10%

 

 

]]>