സാമ്പത്തിക സഹായം
1. സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്/ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ധനസഹായം
നിര്‍ധനരായ വിമുക്തഭടന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി 8,000/- രൂപ മുതല്‍ 10,000/- രൂപ വരെ സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും 6,000/- മുതല്‍ 7,000/- രൂപ വരെ ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ടില്‍നിന്നും അര്‍ഹതക്ക് വിധേയമായി ധനസഹായം നല്കി വരുന്നു.വരുമാന പരിധി 2 ലക്ഷം
2. വിവാഹ ഗ്രാന്റ്
വിമുക്ത ഭടന്റെ രണ്ട് പെണ്മക്കള്ക്ക് വിവാഹത്തിന് 25,000/- രൂപ വീതം ഗ്രാന്റായി നല്കുന്നു. വാര്‍ഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെയായിരിക്കണം.
3. അടിയന്തിര സാമ്പത്തിക സഹായം
വിമുക്തഭടന്മാര്ക്കോ, അവരുടെ ആശ്രിതര്‍ക്കോ പെട്ടെന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ പ്രത്യേക കേസായി പരിഗണിച്ച് അടിയന്തിര സാമ്പത്തികസഹായം നല്കുന്നു. എസ്.എം.ബി.എഫില്‍ നിന്നുള്ള ടി സഹായം മുഖ്യമന്ത്രിയും, സൈനികക്ഷേമ വകുപ്പുമേധാവിയും യഥാക്രമം 50,000/- രൂപ 20,000/- രൂപ ക്രമത്തില്‍ അനുവദിക്കുന്നു.
ജില്ലാ തലത്തില്‍ 10,000/- രൂപ 5,000/- രൂപ ക്രമത്തില്‍ ജില്ലാ കളക്ടര്‍മാരും ജില്ലാ സൈനികക്ഷേമ ഓഫീസര്‍മാരും നല്കിവരുന്നു.
4. മരണാനന്തര ചടങ്ങുകള്‍ക്കുള്ള എക്സ് ഗ്രേഷ്യാ ഗ്രാന്റ്
വിമുക്തഭടന് മരണമടഞ്ഞാല്‍ അടിയന്തിര ചെലവുകള്‍ക്കായി തൊട്ടടുത്ത ആശ്രിതര്‍ക്ക് (വിധവ/അവിവാഹിതയായ മകള്‍/ മൈനറായ പുത്രന്) 10,000/- രൂപ സാമ്പത്തിക സഹായം നല്കുന്നു.
5. അന്ധരായ വിമുക്തഭടന്മാര്ക്ക് പ്രതിമാസ ധനസഹായം
100 ശതമാനം അന്ധരായ വിമുക്തഭടന്മാര്ക്കും/ വിമുക്തഭടന്മാരുടെ അന്ധ-യായ ഭാര്യ/ വിധവ/ ആശ്രിതരായ കുട്ടികള്‍ എന്നിവര്‍ക്ക് Pensioner – 2,000/- രൂപയും Non – Pensioner 4,000/- രൂപയും വീതം നല്കി വരുന്നു.
6. മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് ധനസഹായം
വിമുക്തഭടന്മാരുടെ മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് (I.Q 40 ന് താഴെ) പ്രതിമാസം 3,000/- രൂപ ധനസഹായം (വാര്‍ഷികവരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം) നല്കി വരുന്നു.
7.ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രതിമാസ ധനസഹായം
വിമുക്തഭടന്മാരുടെ 40 ശതമാനത്തില്‍ കുറയാതെ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രതിമാസം 3,000/- രൂപ ധനസഹായം നല്കിവരുന്നു. (വാര്‍ഷിക വരുമാന പരിധി 500,000/- രൂപയില്‍ താഴെ ആയിരിക്കണം)
8. പോക്കറ്റ് മണി
ക്ഷയ രോഗ/ കുഷ്ഠ രോഗ ആശുപത്രികളിലെ അന്തേവാസികളായ വിമുക്ത-ഭടന്മാരും/ വിമുക്തഭടന്മാരുടെ വിധവകള്‍ക്കും പ്രതിമാസം 2,000/- രൂപ ധനസഹായം നല്കുന്നു. ഇവര്‍ക്ക് കൊതുകുവലയും സൗജന്യമായി നല്കുന്നു. ഓണാഘോഷത്തിന് ഇവര്‍ക്ക് 2,000/- രൂപ പ്രത്യേക സാമ്പത്തിക സഹായം നല്കുന്നു.
9. മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍ ഗ്രാന്റ്
ക്ഷയം, കുഷ്ടം എന്നി രോഗങ്ങള്‍ ബാധിച്ച വിമുക്തഭടന്മാര്ക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി നല്കുന്ന വൈദ്യ ശുശ്രൂഷ ഗ്രാന്റ് ലഭ്യമല്ലാതാകുമ്പോള്‍, എസ്.എം.ബി.എഫില്‍ നിന്നും മൂന്ന് വര്‍ഷത്തെ തുടര്‍ ശുശ്രൂഷയ്ക്കായി പ്രതിമാസം 1,500/- രൂപ നിരക്കില്‍ ഗ്രാന്റ് നല്കുന്നു.
10. പാരപ്ലെഡ്ജിക് സെന്റെറിലെ അന്തേവാസികള്‍ക്ക് ധനസഹായം
പൂനയിലെ പാരപ്ലെഡ്ജിക്റീഹാബിലിറ്റെഷന്സ്സെന്ററിലെഅന്തേവാസികളായ വിമുക്തഭടന്മാര്ക്ക് പ്രതിമാസം 1,000/-രൂപ സാമ്പത്തിക സഹായം നല്കിവരുന്നു. കൂടാതെ അവരുടെ അടുത്ത ഒരു ബന്ധുവിന് സന്ദര്‍ശനത്തിനായി സ്ലീപ്പര്‍ ക്ലാസ്സ് ചാര്‍ജ്ജ് വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്നു
11. തയ്യല്‍ മെഷിന് വിതരണം
തയ്യല്‍ ട്രേഡില്സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്/ വിധവകള്‍ എന്നിവര്‍ക്ക് ഉപജീവനാര്‍ത്ഥം സൗജന്യമായി തയ്യല്‍ മെഷിന് വിതരണം ചെയ്ത് വരുന്നു. വാര്‍ഷിക വരുമാന പരിധി 150,000/- രൂപയില്‍ താഴെയായിരിക്കണം.
12. 10th,, +2 – ന് എല്ലാ വിഷയങ്ങള്‍ക്കും A+//A1 നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ടോപ് സ്കോറര്‍ അവാര്‍ഡ്)
പത്താം ക്ലാസ്സ്, +2 ക്ലാസ്സുകളിലെ പരീക്ഷക്ക് എല്ലാ വിഷയത്തിലും A+/A1 കരസ്ഥമാക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് (സ്റ്റേറ്റ്/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസ്) യഥാക്രമം 3,000/- രൂപ 5,000/- രൂപ വീതം ഒറ്റത്തവണ ക്യാഷ് അവാര്‍ഡ് നല്കുന്നു.
13. കുടില്‍ നന്നാക്കുവാന്‍ ഗ്രാന്റ്
വാര്‍ഷിക വരുമാനം 400,000/- രൂപയില്‍ കുറവുള്ളവിമുക്തഭടന്മാര് / വിധവകള്‍ എന്നിവര്‍ക്ക് കുടില്‍ നന്നാക്കുവാന്‍ 40,000/- രൂപ ഒറ്റത്തവണ ഗ്രാന്റായി നല്കുന്നു.
14. എം എ.സി.(ക്യാന്‍സര്‍)ഗ്രാന്റ്
ക്യാന്‍സര്‍ രോഗികളായ വിമുക്തഭടന്മാര്ക്ക് , വിധവകള്‍ക്ക്/ വിമുക്തഭടന്മാരുടെ ഭാര്യമാര്‍ക്ക്/ ആശ്രിതരായ മക്കള്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം ഒരു വര്‍ഷത്തേക്ക് ഗ്രാന്റായി നല്കുന്നു. പെന്‍ഷനോ മറ്റ് സമാന അനുകൂല്യങ്ങളോ ലഭിക്കാത്ത വിമുക്ത ഭടന്മാര്ക്ക് /ആശ്രിതര്‍ക്ക് 2 വര്‍ഷത്തേക്ക് 3,000/- രൂപ വീതം ഗ്രാന്റ് നല്കുന്നു.
15. തയ്യല്‍ ട്രേഡില്‍ സൈനിക സേവനം ചെയ്ത് വിരമിച്ച തൊഴില്‍ രഹിതരായ വിമുക്തഭടന്മാര്ക്കും /വിധവകള്‍ക്കും/ ഭാര്യമാര്‍ക്കും എംബ്രോയിഡറി മെഷിന്:
തൊഴില്‍രഹിതരായ വിമുക്തഭടന്മാര്ക്കും ഭാര്യമാര്‍ക്കും വിധവകള്‍ക്കും എംബ്രോയിഡറി മെഷിന് നല്കി വരുന്നു. വാര്‍ഷിക വരുമാനം 150,000/- രൂപയില്‍ കവിഞ്ഞവര്‍ അര്‍ഹരല്ല.
16. വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളില്‍ പരിശീലനത്തിന് സാമ്പത്തിക സഹായം
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് വിവിധ മത്സരപരീക്ഷകളായ SET, NET, JRF, KWA, CA, KAS & സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള, പരിശീലന ക്ലാസ്സുകള്‍ക്ക് 35,000/- രൂപ സാമ്പത്തിക സഹായം നല്കി വരുന്നു. (ഒറ്റത്തവണ ഗ്രാന്റ്) വാര്‍ഷിക കുടുംബ വരുമാനം 400,000/- രൂപയ്ക്ക് താഴെയുള്ളവര്‍ക്കാണ് ഈ സാമ്പത്തിക സഹായത്തിന് അര്‍ഹത.
17. സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ വിമുക്തഭടന്മാര്ക്ക് പരിശീലനം
സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന വിമുക്തഭടന്മാര്ക്ക് ഓരോ ജില്ലയിലും തൊഴില്‍ അധിഷ്ഠിത പരിശീലനം നല്കുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത്.
18. മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും പരിശീലനം
മത്സരപരീക്ഷയ്ക്ക് പങ്കെടുക്കുന്നതിനും ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുന്നതിനും വിമുക്തഭടന്മാര്ക്ക്/ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്കി വരുന്നു. പരമാവധി 10,000/- രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ ഫീസ് ഏതാണോ കുറഞ്ഞത്
19. വിമുക്തഭടന്മാര്ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
വിമുക്തഭടന്മാര്ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം ലഭ്യമാക്കുന്നതിലേക്കായി ജില്ലാതലത്തില്‍ പരിശീലനം നല്കുന്നു.
20. വൃക്ക രോഗ ശുശ്രൂഷയ്ക്ക് ഗ്രാന്റ്
കിഡ്നി രോഗികളായ വിമുക്തഭടന്മാര്ക്ക്/ വിധവകള്‍ക്ക് (പെന്ഷന്രഹിതര്ക്കും ECHS അംഗത്വം ഇല്ലാത്തവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു)
ഡയാലിസിസിനായി 1,000/- രൂപ വീതം പ്രതി ഡയാലിസ് സഹായം നല്കി വരുന്നു. ആകെ 30,000/- രൂപ വരെ
21. ജില്ലാ/ താലുക്ക് തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടി
കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളും സൈനികക്ഷേമ വകുപ്പും നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും വിമുക്തഭടന്മാര്ക്കും വിധവകള്‍ക്കും വേണ്ടത്ര ബോധവല്കരണം നല്കുന്നതിലേക്കായി വര്‍ഷം തോറും ജില്ലാ/ താലുക്ക് തലത്തില്‍ സെമിനാറുകള്‍/ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിനെ സംബന്ധിച്ച് അറിയിപ്പ് മാധ്യമങ്ങളില്‍ കൂടി പ്രസിദ്ധീകരിച്ച് വരുന്നു.
22.മെഡിക്കല്‍ ആഫ്റ്റര്‍ കെയര്‍(AIDS) ഗ്രാന്റ്:
എയിഡ്സ് രോഗികളായ വിമുക്തഭടന്മാര് /ഭാര്യ/വിധവകള്‍ /ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 1,500/- രൂപ വീതം