(എ) ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ്
(ബി) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
(സി) ട്രേഡ് സർട്ടിഫിക്കറ്റ്, തൊഴില്‍ പരിചയം തുടങ്ങി അനുബന്ധ സർട്ടിഫിക്കറ്റുകൾ
പുനരധിവാസ ട്രെയിനിംഗ് ആവശ്യമുള്ള വിമുക്ത ഭടന്മാർക്ക് എന്തെല്ലാം സേവനമാണ് സൈനികക്ഷേമ വകുപ്പ് മുഖാന്തിരം ലഭ്യമാക്കുന്നത് ? പുനരധിവാസ ട്രെയിനിംഗ് ആവശ്യമുള്ള വിമുക്തഭടന്മാര്ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് കമ്പ്യൂട്ടര്‍ കോഴ്സുകള്‍, ഡ്രൈവിംഗ് പരിശീലനം, പബ്ലിക് സര്വീളസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷയ്ക്കുള്ള പരിശീലനം, ബാങ്ക് റിക്രൂട്ട്‌മെന്റ് –നുള്ള പരീക്ഷക്കുള്ള പരിശീലനം ഇവ നല്കിള വരുന്നു. കൂടാതെ വിമുക്തഭടന്മാര്ക്കും , അവരുടെ ആശ്രിതര്ക്കും , വിവിധ സ്ഥാപനങ്ങളില്‍ സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ കോഴ്സുകള്‍, ജില്ലാ സൈനികക്ഷേമ ഓഫീസര്‍ മുഖേന സംഘടിപ്പിക്കുന്നു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആളൊന്നിന്ന് പരമാവധി 30,000/- രൂപ വരെ ഈ വകുപ്പില്‍ നിന്നും ഇപ്രകാരം നൽകി വരുന്നു.
സ്വയം തൊഴില്‍ കണ്ടെത്തുവാന്‍ സൈനികക്ഷേമ വകുപ്പ് വഴി എന്ത് സേവനമാണ് ലഭ്യമാക്കുന്നത്?
പുനരധിവാസ ട്രെയിനിംഗിന് പുറമേ അംഗീകൃത ബാങ്കുകളില്‍ നിന്നും വായ്‌പയെടുത്ത് സ്വയം തൊഴില്‍ സംരഭകരായ വിമുക്ത ഭടന്മാർക്ക് വായ്‌പയിൽ 1 ലക്ഷം രൂപ വരെ ഒറ്റത്തവണ സബ്‌സിഡി നിബന്ധനകൾക്ക് വിധേയമായി സൈനികക്ഷേമ വകുപ്പ് അനുവദിച്ച് വരുന്നു.
പ്രധാനമന്ത്രിയുടെ സ്‌കോളർഷിപ്പ് സ്‌കീം (പി എം എസ് എസ്)
പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്ന വിമുക്ത ഭടന്മാരുടെ വിധവകൾക്കും ആശ്രിതരായ കുട്ടികൾക്കും പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് നൽകുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം 2,500/- രൂപ 3,000/- രൂപ വീതം പ്രതിമാസം നൽകുന്നതാണ്. അടിസ്ഥാന യോഗ്യത പരീക്ഷയില്‍ 60% മാർക്ക് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്ന പക്ഷം പ്രൊഫഷണല്‍ കോഴ്‌സുകളിലെ പരീക്ഷയില്‍ ഓരോ വർഷവും 50% ത്തില്‍ കുറയാതെ മാർക്ക് ലഭിക്കുന്നവർക്ക് മാത്രമേ ഈ ആനുകൂല്യം തുടർന്ന് ലഭിക്കുകയുള്ളൂ. കേന്ദ്രിയ സൈനിക ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ksb.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.